ബി​ഹാ​റി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ
Saturday, August 24, 2019 7:41 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ. മോ​കാ​മ എം​എ​ൽ​എ ആ​ന​ന്ദ് സിം​ഗാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ​നി​ന്നും എ​കെ-47 തോ​ക്കും തി​ര​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഡ​ൽ​ഹി സാ​കെ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ബി​ഹാ​ർ പോ​ലീ​സ് ആ​ന​ന്ദ് സിം​ഗി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​റ്റ്ന​യി​ലു​ള്ള ആ​ന​ന്ദ് സിം​ഗി​ന്‍റെ പി​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന വീ​ട് മ​ജി​സ്ട്രേ​റ്റിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​കെ-47 തോ​ക്കി​നു പു​റ​മേ മ​റ്റു പ​ല വ​സ്തു​ക​ളും എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.

2005 ആ​ദ്യ​മാ​യി ജെ​ഡി​യു ടി​ക്ക​റ്റി​ലാ​ണ് ആ​ന​ന്ദ് മോ​കാ​മ​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ 2015ൽ ​ജെ​ഡി​യു അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​തോ​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ന​ന്ദി​നു സീ​റ്റ് നി​ഷേ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് ആ​ന​ന്ദ് സിം​ഗ് സ്വ​ത​ന്ത്ര​നാ​യി ജ​ന​വി​ധി തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.