രേ​ഖ​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​നം വേ​ണം; മു​ഖ്യ​മ​ന്ത്രി​യോ​ടു രാ​ഹു​ൽ
Sunday, August 25, 2019 6:53 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ​വ ല​ഭ്യ​മാ​ക്കാ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ത്ത​യ​ച്ചു.

റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സ്കൂ​ൾ രേ​ഖ​ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും വീ​ണ്ടും ല​ഭി​ക്കു​ന്ന​തി​ന് നി​ര​വ​ധി ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​യോ​ടു ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ നി​യ​മി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി തി​ങ്ക​ഴാ​ഴ്ച വീ​ണ്ടും വ​യ​നാ​ട്ടി​ലെ​ത്തു​ന്നു​ണ്ട്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം. നേ​ര​ത്തെ, മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.