ഇ​ട​തി​ന്‍റെ അ​വി​ശ്വാ​സം ത​ള്ളി; സൗ​മി​നി ജെ​യി​ന് ആ​ശ്വാ​സം
Thursday, September 12, 2019 8:12 PM IST
കൊ​ച്ചി: മേ​യ​ർ സൗ​മി​നി ജെ​യി​നെ​തി​രാ​യ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ​പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. അ​വി​ശ്വാ​സ​പ്ര​മേ​യ ന​ട​പ​ടി യു​ഡി​എ​ഫ് ബ​ഹി​ഷ്ക്ക​രി​ച്ച​തോ​ടെ​യാ​ണ് പ്ര​മേ​യം ത​ള്ളി​പ്പോ​യ​ത്. പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി 33 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ജെ​പി​യും വി​ട്ടു​നി​ന്നു. നാ​ല് അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫി​ന് കൗ​ൺ​സി​ൽ ഉ​ള്ള​ത്. യു​ഡി​എ​ഫും ബി​ജെ​പി​യും വി​ട്ടു​നി​ന്ന​തോ​ടെ അ​വി​ശ്വാ​സ പ്ര​മേ​യം പ്ര​തി​പ​ക്ഷ​ച​ർ​ച്ച മാ​ത്ര​മാ​യി.

74 അം​ഗ കൗ​ൺ​സി​ലി​ൽ യു​ഡി​എ​ഫി​ന് 38 ഉം ​ഇ​ട​തി​ന് 34 ഉം ​ബി​ജെ​പി​ക്ക് ര​ണ്ടും കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്. ഭ​ര​ണ​ത്തി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ആ​രോ​പി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷം അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​ത്. ത​നി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മേ​യ​ർ സൗ​മി​നി ജെ​യി​ൻ പ​റ​ഞ്ഞു.

വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​വി​ശ്വാ​സം കൊ​ണ്ടു വ​ന്ന​ത്. വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പ​ല​തും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നും സൗ​മി​നി ജ​യി​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.