ജി​എ​സ്ടി; 2020 മു​ത​ൽ പു​തി​യ ഇ​ട​പാ​ടു​കാ​ർ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധം
Sunday, September 15, 2019 4:00 AM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി​യി​ലെ ദു​രു​പ​യോ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. പു​തി​യ ഇ​ട​പാ​ടു​കാ​ർ​ക്ക് 2020 മു​ത​ൽ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നാ​ണ് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ഇ​തു​വ​രെ ഐ​ച്ഛി​ക​മാ​യി​രു​ന്ന​താ​ണ് 2020 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ ജി​എ​സ്ടി ഇ​ട​പാ​ടു​കാ​രെ​ന്ന പേ​രി​ൽ വ്യാ​ജ ഇ​ൻ​വോ​യ്സു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ജി​എ​സ്ടി മ​ന്ത്രി​ത​ല സ​മി​തി അ​ധ്യ​ക്ഷ​നാ​യ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ദി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തോ​ടെ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ല്ലാ ഇ​ട​പാ​ടു​കാ​രും ആ​ധാ​ർ ന​ൽ​കേ​ണ്ടി​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.