ഇ​ന്ത്യ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്ന​തു​പോ​ലെ പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ൾ അ​സ​ന്തു​ഷ്ട​ര​ല്ല: ശ​ര​ത് പ​വാ​ർ
Sunday, September 15, 2019 4:42 PM IST
മും​ബൈ: ഇ​ന്ത്യ​ക്കാ​ർ ക​രു​തു​ന്ന​തു​പോ​ലെ പാ​ക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളെ​ല്ലാം അ​സ​ന്തു​ഷ്ട​ര​ല്ലെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ. ത​നി​ക്ക് പാ​ക്കി​സ്ഥാ​നി​ൽ വ​ള​രെ ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് പാ​ക്കി​സ്ഥാ​നെ​ക്കു​റി​ച്ചു​ള്ള നി​ഷേ​ധാ​ത്മ​ക ധാ​ര​ണ ഉ​റ​യ്ക്കാ​നു​ള്ള കാ​ര​ണം. പാ​ക്കി​സ്ഥാ​നി​ക​ൾ അ​നീ​തി നേ​രി​ടു​ന്ന​താ​യും അ​വ​ർ അ​സ​ന്തു​ഷ്ട​രാ​ണെ​ന്നു​മാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സ​ത്യ​മ​ല്ല. പാ​ക്കി​സ്ഥാ​നി​ലെ ശ​രി​യാ​യ അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​തെ​യു​ള്ള ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നും അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​യി​ലു​ള്ള​വ​രെ ബ​ന്ധു​ക്ക​ളാ​യാ​ണ് അ​വ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. താ​ൻ പ​ല​ത​വ​ണ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും ത​ന്‍റെ അ​നു​ഭ​വം ഇ​താ​ണെ​ന്നും പ​വാ​ർ‌ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.