മ​ര​ട് ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു വി.​എം. സു​ധീ​ര​ൻ
Sunday, September 15, 2019 7:21 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ന്ന ഫ്ളാ​റ്റ് നിർമാതാക്കൾ നി​യ​മ​വ്യ​വ​സ്ഥ​യെ ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ. നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി ത​ങ്ങ​ളു​ടെ അ​ധി​കാ​രി​ക​ളെ​യെ​ല്ലാം കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന ധൈ​ര്യ​ത്തി​ൽ ഫ്ളാ​റ്റ് നി​ർ​മ്മാ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ ചെ​ല​വും ഈ​ടാ​ക്കി ഫ്ളാ​റ്റ് നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഇ​നി​യും വൈ​ക​രു​ത്. ഇ​തി​നാ​യി അ​ടി​യ​ന്ത​ര നി​യ​മ- ഭ​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണം.

ത​ങ്ങ​ളു​ടെ സ​ന്പ​ത്തി​ന്‍റെ ഹു​ങ്കി​ൽ നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ വ​ക വ​യ്ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന നി​ർ​മാ​താ​ക്ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ഇ​ക്കൂ​ട്ട​രു​ടെ സ്വാ​ധീ​ന​ത്തി​നും സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കും വ​ഴ​ങ്ങി നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​രെ ക​ണ്ണ​ട​ച്ചു ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ ത​ദ്ദേ​ശ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.