ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പ്; ദീ​പ​ക് പു​നി​യ ഫൈ​ന​ലി​ൽ
Saturday, September 21, 2019 10:49 PM IST
നൂ​ര്‍ സു​ല്‍​ത്താ​ന്‍: ലോ​ക ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ ദീ​പ​ക് പു​നി​യ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 86 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്റ്റീ​ഫ​ന്‍ റെ​യ്ച്ച്മു​തി​നെ തോ​ല്‍​പ്പി​ച്ചാ​ണ് ദീ​പ​ക് ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. 8-2നാ​യി​രു​ന്നു പു​നി​യ​യു​ടെ വി​ജ​യം.

ഫൈ​ന​ലി​ല്‍ ഇ​റാ​ന്‍ താ​രം ഹ​സ്സ​ന്‍ യ​സ്ദാ​നി​യാ​ണ് ദീ​പ​കി​ന്‍റെ എ​തി​രാ​ളി. നേ​ര​ത്തെ സെ​മിയി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ന്നെ ദീ​പ​ക് ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​നു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ദീ​പ​കി​ന്‍റെ ആ​ദ്യ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പാ​ണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.