കി​ഫ്ബി: മു​ഖ്യ​മ​ന്ത്രി​യോ​ട് പ​ത്ത് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചെ​ന്നി​ത്ത​ല
Sunday, September 22, 2019 1:11 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് പ​ത്ത് ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. വൈ​ദ്യു​തി കൊ​ണ്ടു വ​രു​ന്ന​തി​നും പ്ര​സ​ര​ണ​ത്തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന വ​ന്‍​കി​ട ട്രാ​ന്‍സ്​ഗ്രി​ഡ് പ​ദ്ധ​തി​യു​ടെ എ​സ്റ്റി​മേ​റ്റ് നി​ര​ക്ക് നി​ശ്ച​യി​ച്ച കെ​എ​സ്ഇ​ബി​യു​ടെ രീ​തി​യോ​ട് യോ​ജി​പ്പു​ണ്ടോ? ന​ട​പ​ടി​ക​ൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ത്രം ഏ​ൽ​പി​ച്ച​ത് പ​രി​ശോ​ധി​ക്കു​മോ? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

കെ​എ​സ്ഇ​ബി, കി​ഫ്ബി രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കാ​മോ എ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചി​ട്ടു​ണ്ട്. ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ൽ തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

1. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ത​ന്നെ സ്ഥാ​പ​ന​മാ​യ കെ​എ​സ്ഇ​ബി​ക്കു സ​ര്‍​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ള്‍ ബാ​ധ​ക​മ​ല്ല എ​ന്ന കെ​എ​സ്ഇ​ബി​യു​ടെ വാ​ദം അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ?

2. മ​സാ​ല ബോ​ണ്ട് അ​ട​ക്ക​മു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ 10 ശ​ത​മാ​നം പ​ലി​ശ​ക്ക് തു​ക ല​ഭ്യ​മാ​ക്കി​യ ശേ​ഷം 8-9 ശ​ത​മാ​നം പ​ലി​ശ​യ്ക്ക് വാ​യ്പ ന​ല്‍​കു​ന്ന​തി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്രം പ​രി​ശോ​ധ​ന വി​ധേ​യ​മാ​ക്കാ​മോ?

3. വെ​റും ഇ​രു​പ​തു ശ​ത​മാ​ന​ത്തോ​ളം സി​വി​ല്‍ വ​ര്‍​ക്കും എ​ണ്‍​പ​തു ശ​ത​മാ​ന​ത്തോ​ളം ഇ​ല​ക്ട്രി​ക്ക​ല്‍ വ​ര്‍​ക്കും വ​രു​ന്ന ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ല്‍ ഡ​ല്‍​ഹി ഷെ​ഡ്യൂ​ള്‍ ഓ​ഫ് റേ​റ്റ് അം​ഗീ​ക​രി​ച്ച​ത് എ​ങ്ങ​നെ എ​ന്ന് വി​ശ​ദ​മാ​ക്കാ​മോ?

4. ഇ​പ്പോ​ള്‍ ത​ന്നെ ക​ട​ബാ​ധ്യ​ത​യി​ല്‍ പെ​ട്ട് നി​ല്‍​ക്കു​ന്ന കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ക​ക​ള്‍ എ​ങ്ങി​നെ തി​രി​ച്ച​ട​ക്കും എ​ന്ന് വ്യ​ക്ത​മാ​ക്കാ​മോ?

5. പ​ദ്ധ​തി ന​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ത്രം ഏ​ൽ​പി​ച്ച​ത് പ​രി​ശോ​ധി​ക്കു​മോ?

6. ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പെ​ട്ടു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷൊ​ര്‍​ണൂ​ര്‍ ഓ​ഫീ​സി​ല്‍ വി​ജി​ല​ന്‍​സി​ന്‍റെ ക്വി​ക്ക് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ന്നി​ട്ടു​ണ്ടോ? ഉ​ണ്ടെ​ങ്കി​ല്‍ പ്ര​സ്തു​ത ന​ട​പ​ടി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ള്‍ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു എ​ന്ന് വി​ശ​ദ​മാ​ക്കാ​മോ?

7. ട്രാ​ന്‍​സ്ഗ്രി​ഡ് പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഓ​പ്പ​ണ്‍ ടെ​ന്‍​ഡ​ര്‍ വി​ളി​ക്ക​ണ​മെ​ന്ന് നി​ഷ്‌​ക​ര്‍​ഷി​ക്കു​യും, പ​ദ്ധ​തി​യു​ടെ സു​താ​ര്യ​യ​മി​ല്ലാ​യ്മ​യെ കു​റി​ച്ച് രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ട്രാ​ന്‍​സ്മി​ഷ​ന്‍ ഡ​യ​റ​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കു​ക​യും ചെ​യ്ത ര​ണ്ടു കെ​എ​സ്ഇ​ബി മു​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​ര്‍​ക്ക് സ്ഥാ​ന​ഭ്ര​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കാ​മോ?

8. കെ​എ​സ്ഇ​ബി ചി​ത്തി​ര​പു​രം യാ​ര്‍​ഡി​ല്‍ മ​ണ്ണു​മാ​റ്റി ത​റ നി​ര്‍​മാ​ണ​ത്തി​നാ​യി 11 ല​ക്ഷം രൂ​പ​യു​ടെ ഐ​റ്റം ജോ​ലി അ​വ​സാ​നി​പ്പി​ച്ച​പ്പോ​ള്‍ 1100 ല​ക്ഷം രൂ​പ ചെ​ല​വാ​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കാ​മോ?

9. ട്രാ​ന്‍​സ്ഗ്രി​ഡ് ടെ​ന്‍​ഡ​റു​ക​ളി​ലെ എ​സ്റ്റി​മേ​റ്റു​ക​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് കെ​എ​സ്ഇ​ബി ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ നി​ര​ത്തി​യി​രി​ക്കു​ന്ന കാ​ര​ണം കേ​ര​ള​ത്തി​ലെ ദി​വ​സ​ക്കൂ​ലി നി​ര​ക്ക് 1000 മു​ത​ല്‍ 1200 രൂ​പ​വ​രെ​യാ​ണെ​ന്നു​ള്ള​താ​ണ്. കേ​ര​ള​ത്തി​ലെ​വി​ടെ​യാ​ണ് 1200 രൂ​പ ദി​വ​സ​ക്കൂ​ലി ല​ഭി​ക്കു​ന്ന​ത് എ​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മ​മാ​ക്കാ​മോ?

10. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ നടത്തിപ്പിനായുള്ള ടെന്‍ഡര്‍ നടപടികളില്‍ ഏതാനും ചില കമ്പനികള്‍ക്കായി പ്രീ ക്വാളിഫയ് നിബന്ധനകളില്‍ മാറ്റം വരുത്തുന്ന കാര്യം എന്തിനാണെന്ന് അന്വേഷണ വിധേയമാക്കാമോ?

തു​ട​ങ്ങി​യ പ​ത്ത് ചോ​ദ്യ​ങ്ങ​ളാ​ണ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്കു മു​ൻ​പാ​കെ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.