പൂ​നെ ടെ​സ്റ്റ്: ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്
Thursday, October 10, 2019 9:36 AM IST
പൂ​നെ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൂ​നെ​യി​ലെ മ​ഹാ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ​നി​ന്നും ഒ​രു മാ​റ്റ​വു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഹ​നു​മ വി​ഹാ​രി​ക്ക് പ​ക​രം പേ​സ​ർ ഉ​മേ​ഷ് യാ​ദ​വി​നെ ഉ​ൾ​പ്പെ​ടു​ത്തി. പി​ച്ചി​ന്‍റെ സ്വ​ഭാ​വ​വും പൂ​നെ​യി​ലെ ചൂ​ടും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മൂ​ന്ന് പേ​സ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ഹ്ലി പ​റ​ഞ്ഞു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ഡെ​യ്ൻ പി​ഡെ​റ്റി​നു പ​ക​ര​മാ​യി അ​ൻ​റി​ച്ച് നോ​ർ​ജെ ടീ​മി​ലെ​ത്തി. വി​ശാ​ഖ​പ​ട്ട​ണ​ത്ത് 203 റ​ണ്‍​സി​ന്‍റെ മി​ക​വാ​ർ​ന്ന ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​മ​ത്സ​ര​വും ജ​യി​ച്ച് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ലി​യും കൂ​ട്ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.