മാ​ന്ദ്യ​ത്തെ ന്യാ​യീ​ക​രി​ച്ച വി​വാ​ദ "സി​നി​മാ ക​ള​ക്ഷ​ൻ തി​യ​റി’ പി​ൻ​വ​ലി​ച്ച് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്
Sunday, October 13, 2019 6:27 PM IST
ന്യൂ​ഡ​ൽ​ഹി: സി​നി​മ​ക​ളു​ടെ വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ ന്യാ​യീ​ക​രി​ച്ച പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചു കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. പ്ര​സ്താ​വ​ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പു​റ​ത്തും പ​രി​ഹാ​സ​ത്തി​നു വി​ധേ​യ​മാ​യ​തോ​ടെ​യാ​ണു കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ശ​നി​യാ​ഴ്ച കേ​ന്ദ്ര​മ​ന്ത്രി വി​ചി​ത്ര മ​റു​പ​ടി ന​ൽ​കി​യ​ത്. അ​വ​ധി ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​നു റി​ലീ​സ് ചെ​യ്ത മൂ​ന്നു സി​നി​മ​ക​ൾ നേ​ടി​യ​തു 120 കോ​ടി രൂ​പ​യാ​ണെ​ന്നും സാ​ന്പ​ത്തി​ക​മാ​ന്ദ്യ​മു​ള്ള രാ​ജ്യ​ത്ത് ഇ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ദം. മും​ബൈ​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വാ​ർ, ജോ​ക്ക​ർ, സ​യി​റാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്നീ സി​നി​മ​ക​ളെ പ​രാ​മ​ർ​ശി​ച്ചാ​ണു ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

"​തി​യ​റി’ വ​ലി​യ വി​മ​ർ​ശ​ന​ത്തി​നു വി​ധേ​യ​മാ​യ​തോ​ടെ​യാ​ണ് ഈ ​പ്ര​സ്താ​വ​ന കേ​ന്ദ്ര​മ​ന്ത്രി പി​ൻ​വ​ലി​ച്ച​ത്. ല​ക്ഷ​ണ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന ച​ല​ച്ചി​ത്ര മേ​ഖ​ല​യെ​ക്കു​റി​ച്ചു ത​നി​ക്ക് അ​ഭി​മാ​ന​മാ​ണെ​ന്നു പ​റ​ഞ്ഞ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചെ​ന്നു പ​റ​ഞ്ഞു മാ​ധ്യ​മ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ഞാ​ൻ പ​റ​ഞ്ഞ​തു വ​സ്തു​താ​പ​ര​മാ​യി ശ​രി​യാ​ണ്. ഇ​ന്ത്യ​യു​ടെ സി​നി​മാ ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ലാ​യ​തു​കൊ​ണ്ടാ​ണു ഞാ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഒ​രു ഭാ​ഗം അ​ട​ർ​ത്തി​യെ​ടു​ത്തു വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം വ​ള​രെ സെ​ൻ​സി​റ്റീ​വാ​യ ഒ​രാ​ളാ​ണു ഞാ​ൻ. അ​തു​കൊ​ണ്ടു പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ന്നു - ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.