കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ മ​റ​വ് ചെ​യ്ത നി​ല​യി​ൽ
Wednesday, October 16, 2019 9:53 PM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​ട​മ​യു​ടെ വ​സ​തി​യി​ൽ മ​റ​വ് ചെ​യ്ത നി​ല​യി​ൽ. ഈ ​മാ​സം ഒ​മ്പ​തു മു​ത​ൽ കാ​ണാ​താ​യ നി​യ​മ​വി​ദ്യാ​ർ​ഥി പ​ങ്ക​ജ് സിം​ഗി​ന്‍റെ (29) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പ​ങ്ക​ജ് നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ മു​ന്ന എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഹ​രി​ഓ​മി​ന്‍റെ വീ​ടി​നു​ള്ളി​ൽ മ​റ​വ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ​ങ്ക​ജ് മു​മ്പ് താ​മ​സി​ച്ചി​രു​ന്ന ഷാ​ഹി​ബാ​ബാ​ദി​ലെ ഗി​രി​ധ​ർ എ​ൻ​ക്ലേ​വി​ലു​ള്ള വ​സ​തി​യു​ടെ അ​ടി​ത്ത​റ പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തി​രു​ന്ന​ത്.

മു​ന്ന​യും കു​ടും​ബ​വും ശ​നി​യാ​ഴ്ച മു​ത​ൽ ഒ​ളി​വി​ലാ​ണ്. സൈ​ബ​ർ ക​ഫെ ഉ​ട​മ​യാ​യി​രു​ന്നു പ​ങ്ക​ജ് സിം​ഗ്. നേ​ര​ത്തെ ഹ​രി​ഓ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ ഗി​രി​ധ​ർ എ​ൻ​ക്ലേ​വി​ൽ ത​ന്നെ​യു​ള്ള മ​റ്റൊ​രു വാ​ട​ക​വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ന​ല്ല ലാ​ഭ​ത്തി​ൽ ന​ട​ത്തി വ​ന്നി​രു​ന്ന സൈ​ബ​ർ ക​ഫെ ത​ങ്ങ​ൾ​ക്ക് ചെ​റി​യ തു​ക​യ്ക്കു വി​ൽ​ക്ക​ണ​മെ​ന്ന് ഹ​രി​ഓ​മും പ​ത്നി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും അ​തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും പ​ങ്ക​ജ് സിം​ഗ് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഹ​രി​ഓ​മി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. പൂ​ട്ടി​യി​ട്ട വീ​ടി​ന്‍റെ അ​ടി​ത്ത​ര ഇ​ള​ക്കി നി​ർ​മാ​ണ പ​ണി​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.