റാ​ഞ്ചി​യി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക; ഇ​ന്ത്യ ഇ​ന്നിം​ഗ്സ് ജ​യ​ത്തി​ന​രി​കെ
Monday, October 21, 2019 6:10 PM IST
റാ​ഞ്ചി: റാ​ഞ്ചി ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലും ഇ​ന്ത്യ ഇ​ന്നിം​ഗ്സ് വി​ജ​യ​ത്തി​ന​രി​കെ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഫോ​ളോ ഓ​ണ്‍ ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ത​ക​ർ​ന്ന​ടി​ഞ്ഞു. 335 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 132 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റിനേ​ക്കാ​ൾ 203 റ​ണ്‍​സ് പി​ന്നി​ലാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്ക.

ഇ​ന്ത്യ​ൻ പേ​സ​ർ​മാ​രു​ടെ പ്ര​ക​ട​ന​മാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത​ത്. ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നും ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടും ര​വീ​ന്ദ്ര ജ​ഡേ​ജ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി. സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ തെ​യു​നി​സ് ഡി​ബ്രൂ​യി​നൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വാ​ല​റ്റം ഉ​റ​ച്ചു​നി​ന്ന​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ വി​ജ​യം നാ​ലാം ദി​വ​സ​ത്തി​ലേ​ക്കു നീ​ണ്ട​ത്. ഡി​ബ്രൂ​യി​ൻ 30 റ​ണ്‍​സോ​ടെ​യും ആ​ൻ​റി​ച് നോ​ർ​ജെ അ​ഞ്ചു റ​ണ്‍​സോ​ടെ​യും ക്രീ​സി​ലു​ണ്ട്.

ഓ​പ്പ​ണ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (5), സു​ബൈ​ർ ഹം​സ (0), ഫ​ഫ് ഡു​പ്ല​സി (നാ​ല്), തെം​ബ ബാ​വു​മ (0), ഹെ​ൻ​റി​ച് ക്ലാ​സ​ൻ (5), ജോ​ർ​ജ് ലി​ൻ​ഡെ (27), ഡെ​യ്ൻ പീ​റ്റ് (23), ക​ഗി​സോ റ​ബാ​ദ (12) എ​ന്നി​വ​രാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ പു​റ​ത്താ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ങ്ങ​ൾ. ഡീ​ൻ എ​ൽ​ഗ​ർ പ​രി​ക്കേ​റ്റു പു​റ​ത്തു​പോ​യ​തോ​ടെ​യാ​ണ് സ​ബ്സ്റ്റി​റ്റ്യൂ​ട്ടാ​യി ഡി​ബ്രൂ​യി​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 162 റ​ണ്‍​സി​ന് പു​റ​ത്താ​യ​തോ​ടെ​യാ​ണ് റാ​ഞ്ചി​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി​യ​ത്. സു​ബൈ​ർ ഹം​സ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ഹം​സ 79 പ​ന്തി​ൽ 10 ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 62 റ​ണ്‍​സെ​ടു​ത്തു. ഹം​സ​യ്ക്കു പു​റ​മെ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്. ഇ​ന്ത്യ​യ്ക്കാ​യി ഉ​മേ​ഷ് യാ​ദ​വ് മൂ​ന്നും ഷ​ഹ​ബാ​സ് ന​ദീം, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 9 വി​ക്ക​റ്റി​ന് 497 എ​ന്ന സ്കോ​റി​ൽ ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. രോ​ഹി​ത് (212), ര​ഹാ​നെ (115), ര​വീ​ന്ദ്ര ജ​ഡേ​ജ (51) എ​ന്നി​വ​രാു​ടെ പ്ര​ക​ട​ന​മാ​ണ് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കു കൂ​റ്റ​ൻ സ്കോ​ർ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.