ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സ്: പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച
Thursday, November 14, 2019 9:10 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ഈ ​മാ​സം എ​ട്ടി​ന് സ​മ​ര്‍​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ ജ​സ്റ്റീ​സ് സു​രേ​ഷ് കെ​യി​റ്റ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.

ന​വം​ബ​ര്‍ ഒ​ന്നി​ന് ചി​ദം​ബ​രം സ​മ​ര്‍​പ്പി​ച്ച ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം, ചി​ദം​ബ​ര​ത്തി​ന്‍റെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി​യി​രു​ന്നു. ഈ ​മാ​സം 27 വ​രെ​യാ​ണ് റോ​സ് അ​വ​ന്യു കോ​ട​തി ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. ഓ​ഗ​സ്റ്റ് 21നാ​ണ് ഇ​ഡി ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.