കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട് ച​രി​ത്രം കു​റി​ക്കു​ന്നു​വെ​ന്ന് പ്രി​യ​ങ്ക
Saturday, November 16, 2019 2:49 AM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രം​ഗ​ത്ത്. ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട് ച​രി​ത്രം കു​റി​ക്കു​ക​യാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് പ​ട്ടി​ണി വ​ര്‍​ധി​ച്ചു വ​രു​ന്ന​തി​ന്‍റെ സൂ​ച​ന ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്‌​ക്ക​ല്‍ ഓ​ഫീ​സ് റി​പ്പോ​ര്‍​ട്ടി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​നം. ദാ​രി​ദ്ര്യ​ത്തെ ചെ​റു​ക്കാ​നും ജ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കാ​നും മു​ൻ​സ​ര്‍​ക്കാ​രു​ക​ള്‍ അ​ശ്രാ​ന്ത​മാ​യി പ​രി​ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഗ്രാ​മീ​ണ ജ​ന​ത ബി​ജെ​പി ന​യ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യു​ടെ കോ​ര്‍​പ്പ​റേ​റ്റ് സു​ഹൃ​ത്തു​ക്ക​ള്‍ അ​നു​ദി​നം സ​ന്പ​ന്ന​രാ​കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.