സോ​ണി​യ-​പ​വാ​ർ കൂ​ടി​ക്കാ​ഴ്ച ഞാ​യ​റാ​ഴ്ച; മ​റാ​ഠാ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​കം
Saturday, November 16, 2019 6:26 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റും ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​വി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണു കൂ​ടി​ക്കാ​ഴ്ച​യെ​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ർ ഖാ​ർ​ഗെ അ​റി​യി​ച്ചു.

ശി​വ​സേ​ന, എ​ൻ​സി​പി, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​സം​ഘം ശ​നി​യാ​ഴ്ച ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യെ കാ​ണു​ന്നു​ണ്ട്. നേ​ര​ത്തേ എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് സം​ഘം ഗ​വ​ർ​ണ​റെ കാ​ണു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ശി​വ​സേ​ന​യും ഇ​വ​ർ​ക്കൊ​പ്പം പോ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ന്ന​യി​ക്കാ​നാ​ണു മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു കൂ​ടി​ക്കാ​ഴ്ച​യെ​ന്ന് ശി​വ​സേ​ന, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു.

മ​റാ​ഠാ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ഴി​ത്തി​രി​വു സൃ​ഷ്ടി​ച്ചു കോ​ണ്‍​ഗ്ര​സി​ന്‍റെ​യും എ​ൻ​സി​പി​യു​ടെ​യും പി​ന്തു​ണ​യോ​ടെ ശി​വ​സേ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രൂ​പ​വ​ത്ക​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​പ​ദ​വി അ​ഞ്ചു​വ​ർ​ഷ​വും ശി​വ​സേ​ന​യ്ക്കാ​യി​രി​ക്കു​മെ​ന്നാ​ണു ധാ​ര​ണ. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും എ​ൻ​സി​പി​യു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും. എ​ൻ​സി​പി​ക്ക് 14, കോ​ണ്‍​ഗ്ര​സി​നു 12 എ​ന്നി​ങ്ങ​നെ​യാ​ണു മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി-​ശി​വ​സേ​നാ മ​ഹാ​സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടി​യെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം അ​സാ​ധ്യ​മാ​വു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി​ഭ​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മും​ബൈ​യി​ൽ വ്യാ​ഴാ​ഴ്ച മൂ​ന്നു ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്നു പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ പ്രാ​ഥ​മി​ക രൂ​പം ത​യാ​റാ​ക്കി​യി​രു​ന്നു. അ​ന്തി​മാം​ഗീ​കാ​ര​ത്തി​നാ​യി മൂ​ന്നു പാ​ർ​ട്ടി​ക​ളു​ടെ​യും ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​നു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.