വെ​ളി​ച്ചെ​ണ്ണ​യ്ക്കു ഗു​ണ​നി​ല​വാ​ര​മി​ല്ല; ഓ​യി​ൽ മി​ല്ലി​ന് ആ​റു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി
Tuesday, November 19, 2019 11:17 AM IST
കൊ​ച്ചി: നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ച്ച സ്ഥാ​പ​ന​ത്തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം പി​ഴ ചു​മ​ത്തി. കി​ഴ​ക്ക​ന്പ​ല​ത്തെ കൈ​ര​ളി ഓ​യി​ൽ മി​ല്ലി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കെ​പി​എ​ൻ ശു​ദ്ധം വെ​ളി​ച്ചെ​ണ്ണ, കി​ച്ച​ൻ ടേ​സ്റ്റി വെ​ളി​ച്ചെ​ണ്ണ, ശു​ദ്ധ​മാ​യ ത​നി നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ എ​ന്നീ ബ്രാ​ൻ​ഡു​ക​ൾ​ക്കാ​ണ് ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

ഉ​ൽ​പാ​ദ​ക​രാ​യ സ്ഥാ​പ​ന​ത്തി​ന് മൂ​ന്നു കേ​സു​ക​ളി​ലാ​യി മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ ആ​റു ല​ക്ഷം രൂ​പ​യാ​ണു പി​ഴ​യി​ട്ട​ത്. കു​ന്ന​ത്തു​നാ​ട് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​നീ​ദു ന​ദീ​ർ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.