എം​പി​മാ​രു​ടെ ഇ​രി​പ്പി​ടം മാ​റ്റി​യ സം​ഭ​വം: ബി​ജെ​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ശി​വ​സേ​ന
Tuesday, November 19, 2019 12:44 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര‍​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കി​ടെ ഉ​ട​ലെ​ടു​ത്ത ബി​ജെ​പി- ശി​വ​സേ​ന ത​മ്മി​ല​ടി തു​ട​രു​ന്നു. ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശി​വ​സേ​ന വീണ്ടും രം​ഗ​ത്തെ​ത്തി. മു​ഖ​പ​ത്ര​മാ​യ സാം​മ്ന​യി​ലൂ​ടെ​യാ​ണ് ബി​ജെ​പി​ക്കെ​തി​രെ ശി​വ​സേ​ന ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. സേ​ന എം​പി​മാ​രു​ടെ ഇ​രി​പ്പി​ടം പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ നി​ര​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രെ​യാ​ണ് വി​മ​ർ​ശ​നം.

ബി​ജെ​പി​യു​ടെ ഈ ​തീ​രു​മാ​നം ത​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യും നേ​ര​ത്തെ അ​റി​യി​ക്കാ​തെ​യു​മാ​ണെ​ന്ന് സേ​ന വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ശി​വ​സേ​ന അം​ഗം അ​ര​വി​ന്ദ് സാ​വ​ന്ത് രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സേ​ന എം​പി​മാ​രു​ടെ ഇ​രി​പ്പി​ടം പ്ര​തി​പ​ക്ഷ നി​ര​യി​ലേ​ക്ക് മാ​റ്റു​ന്നു​വെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി പ്ര​ഹ്‌​ളാ​ദ് ജോ​ഷി അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.