കേരള സർവകലാശാലയിലേക്ക് കെ‌എസ്‌യു മാർച്ച്; സംഘർഷം
Wednesday, November 20, 2019 2:03 PM IST
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പോലീസ് മർദ്ദനമേറ്റതിലും മാർക്ക് തട്ടിപ്പിലും പ്രതിഷേധിച്ച് കേരള സർവകലാശാലയിലേക്ക് കെ‌എസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. പിന്നാലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇതിനിടെ വനിതാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ സർവകലാശാലയുടെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചു. ഇവരെ തടയാൻ എത്തിയ പോലീസുകാരെ മറ്റ് പ്രവർത്തകർ തടഞ്ഞതോടെ പോലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.