ത​മി​ഴ്നാ​ട്ടി​ൽ‌ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു
Saturday, December 7, 2019 10:58 PM IST
ചെന്നൈ: ത​മി​ഴ്നാ​ട് പു​തു​ക്കോ​ട്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​ക​ളാ​യ സു​ധി, ഭാ​ര്യ ഷൈ​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ക്ക​ളാ​യ കെ​വി​ൻ, നെ​വി​ൻ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ട്രി​ച്ചി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വേ​ളാ​ങ്ക​ണ്ണി​ക്ക് പോ​ക​വെ ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​റി​ന്‍റെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ടാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.