ത്രി​രാ​ഷ്ട്ര വ​നി​താ ജൂ​ണി​യ​ർ ഹോ​ക്കി: ഇ​ന്ത്യ​യ്ക്കു ജ​യം
Sunday, December 8, 2019 1:22 AM IST
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര വ​നി​താ ജൂ​ണി​യ​ർ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ന്യൂ​സി​ല​ൻ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

നാ​ലാം മി​നി​റ്റി​ൽ ഒ​ളി​വി​യ ഷാ​നോ​നി​ലൂ​ടെ ന്യൂ​സി​ല​ൻ​ഡ് ലീ​ഡ് എ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തി​രി​ച്ചു​വ​ര​വ്. ഷ​ർ​മി​ള ദേ​വി​യു​ടെ (12, 43) ഇ​ര​ട്ട ഗോ​ളാ​ണ് ഇ​ന്ത്യ​ൻ ജ​യ​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ബ്യൂ​ട്ടി ഡം​ഗ്ഡം​ഗ് (27), ലാ​ൽ​റി​ൻ​ഡി​കി (48) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റ് ഗോ​ൾ നേ​ട്ട​ക്കാ​ർ.

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.