ഇ​ന്ത്യ ക​ണ്ട വ​ലി​യ റേ​പ്പി​സ്റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​ണെ​ന്ന് സാ​ധ്വി പ്രാ​ചി
Monday, December 9, 2019 12:44 PM IST
ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി വി​എ​ച്ച്പി നേ​താ​വ് സാ​ധ്വി പ്രാ​ചി രം​ഗ​ത്ത്. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മു​ത്ത​ച്ഛ​നാ​യ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു റേ​പ്പി​സ്റ്റാ​ണെ​ന്ന് സാ​ധ്വി പ്രാ​ചി പ​റ​ഞ്ഞു. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ റേ​പ്പി​സ്റ്റാ​ണ് നെ​ഹ്റു. രാ​മ​ന്‍റെ​യും കൃ​ഷ്ണ​ന്‍റെ​യും സം​സ്കാ​രം ന​ശി​പ്പി​ച്ച​ത് നെ​ഹ്റു​വാ​ണെ​ന്നും സാ​ധ്വി പ്രാ​ചി ആ​രോ​പി​ച്ചു.

ഉ​ന്നാ​വ്, ഹൈ​ദ​രാ​ബാ​ദ് സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. ഇ​തി​നെ​തി​രെ ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പീ​ഡ​ന​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം എ​ന്നാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ അ​റി​യ​പ്പെ​ടു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. ഇ​ന്ത്യ​യ്ക്ക് പെ​ണ്‍​മ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗം ചെ​യ്ത കേ​സി​ൽ ബി​ജെ​പി എം​എ​ൽ​എ​യാ​ണ് പ്ര​തി. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​തെ​കു​റി​ച്ച് ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.