പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Wednesday, December 11, 2019 1:18 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം ആ​ന​ന്ത് ശ​ർ​മ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യ്ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ബി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ അ​ത് ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ മു​റി​പ്പെ​ടു​ത്തു​ന്ന​തും യാ​തൊ​രു ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത​തു​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ മ​തം പൗ​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് എ​തി​ർ​പ്പ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച, ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യി​രു​ന്നു. 80നെ​തി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. ‌രാ​ജ്യ സ​ഭ​യി​ലും അ​നാ​യാ​സം ബി​ൽ പാ​സാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി.

ലോ​ക്സ​ഭ​യി​ൽ ആ​റു മ​ണി​ക്കൂ​റാ​യി​രു​ന്നു ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യെ​ങ്കി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​ത് ഏ​ഴു മ​ണി​ക്കൂ​ർ ആ​ക്കി​യി​ട്ടു​ണ്ട്. സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.