പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; ആ​സാം യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ
Saturday, December 14, 2019 11:55 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​രു​ന്ന ആ​സാ​മി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ. അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ആ​സാ​മി​ലേ​ക്കു പോ​കു​മ്പോ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പൗ​ര​ത്വ ബി​ൽ നി​യ​മ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം പ​ട​രു​ക​യാ​ണ്. ആ​സാ​മി​നു പു​റ​മേ മേ​ഘാ​ല​യ​യി​ലും അ​രു​ണാ​ച​ലി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു. ബം​ഗാ​ളി​ൽ ര​ണ്ടി​ട​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യി.

പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കേ​ന്ദ്ര​സ്ഥാ​ന​മാ​യ ഗോ​ഹ​ട്ടി​യി​ൽ ഇ​ന്ന​ലെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഓ​ൾ ആ​സാം സ്റ്റു​ഡ​ന്‍റ്സ് യൂ​ണി‍​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.