വ​ള​ർ​ത്തി​യ തെ​രു​വു​നാ​യ ച​ത്തു; 40 പോ​ലീ​സു​കാ​ർ കു​ത്തി​വ​യ്പ്പെ​ടു​ത്തു
Wednesday, January 22, 2020 3:47 AM IST
ക​ണ്ണൂ​ർ: പോ​ലീ​സു​കാ​ർ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി പോ​റ്റി​വ​ള​ർ​ത്തി​യ തെ​രു​വു​നാ​യ പേ​യി​ള​കി ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 40 പോ​ലീ​സു​കാ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്തു. ക​ണ്ണൂ​ർ ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നും രാ​ത്രി പോ​ലീ​സു​കാ​രോ​ടൊ​പ്പം ‘പാ​റാ​വ് ഡ്യൂ​ട്ടി’ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന തെ​രു​വു​നാ​യ​യെ വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പോ​ലീ​സു​കാ​ർ പ​രി​ച​രി​ച്ച​ത്.

പോ​ലീ​സു​കാ​ർ ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ ഒ​രു വി​ഹി​തം ഇ​തി​ന് ന​ൽ​കി​യും മ​റ്റു​ള്ള തെ​രു​വു​നാ​യ​ക​ളി​ൽ​നി​ന്നു ര​ക്ഷി​ച്ചും ഇ​തി​ന് സ്റ്റേ​ഷ​നി​ൽ സ്ഥി​ര​താ​മ​സം ഒ​രു​ക്കി. ഇ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി രാ​ത്രി​യി​ൽ ട്രാ​ഫി​ക് സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​യി​രു​ന്നു ഇ​ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ര​ണ്ടു​ദി​വ​സം മു​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ഇ​തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ല്ല ആ​രോ​ഗ്യ​മു​ള്ള തെ​രു​വു​നാ​യ പെ​ട്ടെ​ന്ന് ച​ത്ത​ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ സം​ശ​യ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് നാ​യ​യു​ടെ ജ​ഡം വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ പോ​ലീ​സു​കാ​ർ ഞെ​ട്ടി.

തെ​രു​വു​നാ​യ പേ​യി​ള​കി​യാ​ണ് ച​ത്ത​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 40 പോ​ലീ​സു​കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.