സു​പ്രീം കോ​ട​തി​ക്കു​മു​ന്നി​ൽ രാത്രിയിൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം
Wednesday, January 22, 2020 7:15 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ സു​പ്രീം കോ​ട​തി​ക്കു​മു​ന്നി​ൽ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. അ​മ്പ​തോ​ളം സ്ത്രീ​ക​ളാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​ന​ന്നോ​ടെ സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ൽ‌ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. ഡ​ൽ​ഹി റാ​ണി ഗാ​ർ​ഡ​നി​ൽ​നി​ന്നു​ള്ള പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വ​രെ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് നീ​ക്കി. ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ നൂ​റ്റി​നാ​ൽ‌​പ​തി​ലേ​റെ ഹ​ർ​ജി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. അ​ബ്ദു​ൾ ന​സീ​ർ, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രാ​ണ് ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.