"ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞാ​ൽ മാ​ത്രം മാ​റും’; ഗ്രൂ​പ്പ് നേ​തൃ​ത്വ​ങ്ങ​ളെ ത​ള്ളി കൊ​ടി​ക്കു​ന്നി​ൽ
Thursday, January 23, 2020 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ന്നെ​യും കെ. ​സു​ധാ​ക​ര​നേ​യും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി നി​യ​മി​ച്ച​തു ഗ്രൂ​പ്പ് നേ​തൃ​ത്വ​മ​ല്ലെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്. സ്ഥാ​ന​ത്തു​നി​ന്നു മാ​റ​ണ​മെ​ന്നു പ​റ​യേ​ണ്ട​തു ഗ്രൂ​പ്പ് നേ​തൃ​ത്വ​മ​ല്ല. ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്നു നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കെ​പി​സി​സി പു​ന​സം​ഘ​ട​ന​യി​ൽ ജം​ബോ പ​ട്ടി​ക പ​റ്റി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് ക​ട്ടാ​യം പ​റ​ഞ്ഞ​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ നേ​താ​ക്ക​ളു​ടെ പ​ദ​വി അ​വ​താ​ള​ത്തി​ലാ​യി. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്ന് വി.​ഡി.​സ​തീ​ശ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി വേ​ണ്ടെ​ന്ന് ടി.​എ​ൻ.​പ്ര​താ​പ​നും എ.​പി.​അ​നി​ൽ​കു​മാ​റും ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. സ​തീ​ശ​നും അ​നി​ൽ​കു​മാ​റും നി​ല​വി​ൽ എം​എ​ൽ​എ​മാ​രും പ്ര​താ​പ​ൻ എം​പി​യു​മാ​ണ്.

പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വം വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ നേ​താ​ക്ക​ൾ ജം​ബോ പ​ട്ടി​ക അം​ഗീ​ക​രി​ക്ക​രു​തെ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജം​ബോ ഭാ​ര​വാ​ഹി​പ​ട്ടി​ക പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്നാ​ണ് സ​തീ​ശ​ന്‍റെ നി​ല​പാ​ട്.

നേ​ര​ത്തെ എ-​ഐ ഗ്രൂ​പ്പു​ക​ളു​ടെ പി​ടി​വാ​ശി മൂ​ലം ജം​ബോ പ​ട്ടി​ക​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ഹൈ​ക്ക​മാ​ൻ​ഡി​ന് സ​മ​ർ​പ്പി​ച്ച​ത്. ചെ​റി​യ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ ഇ​ത്ര​യും ഭാ​ര​വാ​ഹി​ക​ളെ കു​ത്തി​നി​റ​ച്ച് ഭാ​ര​വാ​ഹി പ​ട്ടി​ക ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് ആ​രാ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി പ​ട്ടി​ക ചു​രു​ക്കാ​നും ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തോ​ടെ​യാ​ണ് നേ​താ​ക്ക​ളി​ൽ ചി​ല​ർ സ്വ​യം മാ​റി​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക്കി​ന് 120 പേ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​ത്. പ്ര​സി​ഡ​ൻ​റി​നും ട്ര​ഷ​റ​ർ​ക്കും പു​റ​മേ ആ​റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റു​മാ​ർ, 13 വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ, 36 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, 70 സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു പ​ട്ടി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.