ര​ണ്ടു ബം​ഗ്ലാ​ദേ​ശ് ക​ന്നു​കാ​ലി മോ​ഷ്ടാ​ക്ക​ളെ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു കൊ​ന്നു
Friday, January 24, 2020 3:49 AM IST
മാ​ൽ​ദ: ര​ണ്ടു ബം​ഗ്ലാ​ദേ​ശി ക​ന്നു​കാ​ലി മോ​ഷ്ടാ​ക്ക​ളെ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു കൊ​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ മാ​ൽ​ദ ജി​ല്ല​യി​ലെ ബൈ​ദ്യാ​പു​ർ ഗ്രാ​മ​ത്തി​ൽ​നി​ന്നു ക​ന്നു​കാ​ലി​ക​ളെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ബം​ഗ്ലാ​ദേ​ശി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ബി​എ​സ്എ​ഫ് സം​ഘം വെ​ടിവ​യ്ക്കു​ക​യാ​യി​രു​ന്നു. ക​മ​ൽ ഷേ​ക്ക്, സ​ൻ​ജ​ത് ഒ​റാ​യ് എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. നാ​വോ​ഗാ​വ് ജി​ല്ല​ക്കാ​രാ​ണി​വ​ർ. ന​ദി നീ​ന്തി​ക്ക​ട​ന്നാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലെത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.