പ്ര​മു​ഖ ഹി​ന്ദി സീ​രി​യ​ൽ ന​ടി ജീ​വ​നൊ​ടു​ക്കി
Saturday, January 25, 2020 7:40 AM IST
മും​ബൈ: ടെ​ലി​വി​ഷ​ൻ ന​ടി സേ​ജ​ൽ ശ​ർ​മ ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്ന നി​ല​യി​ൽ പോ​ലീ​സ് മ​ര​ണ​കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ഉ​ദ​യ്പു​ർ സ്വ​ദേ​ശി​യാ​ണ് സേ​ജ​ൽ. 2017ൽ ​മും​ബൈ​യി​ൽ എ​ത്തി​യാ​ണ് താ​രം അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. സ്റ്റാ​ർ പ്ല​സ് ചാ​ന​ലി​ലെ 'ദി​ൽ തോ ​ഹാ​പ്പി ഹേ ​ജി' എ​ന്ന സീ​രി​യ​ലി​ലെ പ്ര​ധാ​ന ന​ടി​യാ​ണ് സേ​ജ​ൽ. ചി​ല പ​ര​സ്യ​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.