ഡ​ൽ​ഹി​യി​ൽ എഎപി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് സ​ച്ചി​ൻ പൈ​ല​റ്റ്
Monday, January 27, 2020 1:44 PM IST
ജ​യ്പൂ​ർ: ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സ​ച്ചി​ൻ പൈ​ല​റ്റ്. ജ​യ്പുർ സാ​ഹി​ത്യോത്സ​വ സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് സ​ച്ചി​ൻ ഈ ​പ്ര​വ​ച​നം ന​ട​ത്തി​യ​ത്. ജ​ന​ങ്ങ​ൾ എ​ല്ലാം അ​റി​ഞ്ഞു വ​രു​ന്നു. അ​വ​രു​ടെ അ​റി​വാ​ണ് ഇ​ന്ന് വോ​ട്ടിം​ഗി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലും ജാ​ർ​ഖ​ണ്ഡി​ലു​മെ​ല്ലാം ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ തൂ​ത്തെ​റി​ഞ്ഞെ​ന്നും സ​ച്ച​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ ത​ന്ത്ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ണ​വും അ​ധി​കാ​ര​വും മാധ്യമങ്ങളുമെ​ല്ലാം ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കി അ​ധി​ക​കാ​ലം മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന വ്യ​ക്തി എ​ല്ലാം തീ​രു​മാ​നി​ക്കും. അ​ത്ത​ര​ത്തി​ലു​ള്ള തി​രി​ച്ച​റി​വ് ജ​ന​ങ്ങ​ൾ​ക്ക് ഏ​റി വ​രി​ക​യാ​ണ്. അ​താ​ണ് ഡ​ൽ​ഹി​യി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി നേ​ടു​ന്ന വി​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.