വീ​ണ്ടും ഫെ​ഡ​റ​ർ-​ജോ​ക്കോ​വി​ച്ച് പോ​രാ​ട്ടം; ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ തീ​പാ​റും
Tuesday, January 28, 2020 5:33 PM IST
മെ​ൽ​ബ​ണ്‍: നി​ല​വി​ലെ ജേ​താ​വ് നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ 32-ാം സീ​ഡ് മി​സോ​സ് റാ​യോ​നി​ക്കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു ജോ​ക്കോ​വി​ച്ച് സെ​മി​യി​ലെ​ത്തി​യ​ത്. സ്കോ​ർ: 6-4, 6-3, 7-6.

സെ​മി​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​റാ​ണു ജോ​ക്കോ​യു​ടെ എ​തി​രാ​ളി. ക​രി​യ​റി​ൽ 50-ാം ത​വ​ണ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ വ​രു​ന്ന​ത്.

ലോ​ക റാ​ങ്കിം​ഗി​ൽ 100-ാം സ്ഥാ​ന​ത്തു​ള്ള യു​എ​സി​ന്‍റെ സീ​ഡി​ല്ലാ താ​രം ടെ​ന്നി​സ് സാ​ൻ​ഗ്രെ​നെ കീ​ഴ​ട​ക്കി​യാ​ണു ഫെ​ഡ​റ​ർ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്കോ​ർ: 6-3, 2-6, 2-6, 7-6, 6-3. മൂ​ന്നു മ​ണി​ക്കൂ​റും 28 മി​നി​റ്റും നീ​ണ്ടു​നി​ന്ന ദൈ​ർ​ഘ്യ​മേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണു ഫെ​ഡ​റ​ർ വി​ജ​യം നേ​ടി​യ​ത്.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സീ​ഡ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി സെ​മി​യി​ലെ​ത്തി. പെ​ട്ര ക്വി​റ്റോ​വ​യെ തോ​ൽ​പ്പി​ച്ചാ​ണു ബാ​ർ​ട്ടി​യു​ടെ സെ​മി​പ്ര​വേ​ശം. ക​ഴി​ഞ്ഞ 36 വ​ർ​ഷ​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​ണു ബാ​ർ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.