ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ എ​ന്നെ വെ​ടി​വ​യ്ക്കൂ... കേ​ന്ദ്ര​മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി
Wednesday, January 29, 2020 7:16 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഒ​റ്റു​ന്ന​വ​ർ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ക്ക​ണ​മെ​ന്ന ബി​ജെ​പി നേ​താ​വും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റെ ആ​ഹ്വാ​ന​ത്തി​നെ​തി​രെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി രം​ഗ​ത്ത്. രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സ്ഥ​ല​ത്തു​വ​ച്ച് ത​നി​ക്കെ​തി​രെ നി​റ​യൊ​ഴി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​ക്കോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ൾ​ക്കോ ധൈ​ര്യ​മു​ണ്ടോ എ​ന്ന് ഒ​വൈ​സി ചോ​ദി​ച്ചു.

സ്ഥ​ല​വും തീ​യ​തി​യും പ​റ​ഞ്ഞാ​ൽ എ​ന്തി​നെും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ഒ​വൈ​സി പ​റ​ഞ്ഞു. താ​ക്കൂ​റി​ന്‍റെ പ്ര​സ്താ​വ​ന ത​ന്നെ ഭ​യ​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കാ​യ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രു​മെ​ല്ലാം രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ തെ​രു​വി​ലി​റ​ങ്ങി​യി​ട്ടു​ള്ള​പ്പോ​ൾ താ​നെ​ന്തി​ന് ഇ​ത്ത​രം വാ​ക്കു​ക​ളെ ഭ​യ​ക്ക​ണ​മെ​ന്നും ഒ​വൈ​സി ചോ​ദി​ച്ചു.

നേ​ര​ത്ത, ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് അ​നു​രാ​ഗ് താ​ക്കൂ​ർ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ​ത്. "ദേ​ശ് കെ ​ഗ​ദ്ദ​റോ​ണ്‍'....​എ​ന്ന് താ​ക്കൂ​ർ വി​ളി​ക്കു​ക​യും "ഗോ​ലി മാ​രോ സാ​ലോ​ണ്‍ കോ' ​എ​ന്ന് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് വി​ളി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മു​തി​ർ​ന്ന നേ​താ​വ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം.

വി​ഷ​യ​ത്തി​ൽ പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.