മോ​ശ​മാ​യി പെ​രു​മാ​റു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി റെ​യി​ൽ​വേ
Wednesday, January 29, 2020 8:28 PM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ മാ​തൃ​ക​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി റെ​യി​ൽ​വേ. സ​ഹ​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് റെ​യി​ൽ​വേ പ​ദ്ധ​തി​യി​ടു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ വ​ച്ച് പ​ന്താ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ത് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ​മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​യു​ന്നു. നി​ശ്ചി​ത കാ​ലം വ​രെ ട്രെ​യി​നി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​വി​ധം യാ​ത്ര​ക്കാ​ര​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന യാ​ത്ര​ക്കാ​ര​ന് ട്രെ​യി​നി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വി​ധ​മു​ള​ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കാ​ൻ പോ​കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കി കൊ​ണ്ടു​ള​ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക. മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ വി​ല​ക്ക് നേ​രി​ടു​ന്ന യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക വി​മാ​ന ക​ന്പ​നി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കും. ഇ​ത് റെ​യി​ൽ​വേ​യു​ടെ സി​സ്റ്റ​ത്തി​ൽ ചേ​ർ​ക്കും. ഇ​തോ​ടെ ഇ​വ​ർ​ക്ക് ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​ത്.

ആ​റു​മാ​സം വ​രെ യാ​ത്ര​ക്കാ​രെ വി​ല​ക്കു​ന്ന കാ​ര്യ​മാ​ണ് റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡ് അ​പ് കോ​മേ​ഡി​യ​ൻ കു​നാ​ൽ ക​മ്ര​യെ ഇ​ൻ​ഡി​ഗോ ആ​റു​മാ​സ​ത്തേ​യ്ക്ക് വി​ല​ക്കി​യ​ത് വാ​ർ​ത്ത​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​യി​ൽ​വേ​യു​ടെ ഈ ​നീ​ക്കം സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ശ​ല്യം ചെ​യ്ത​തി​നാ​ണ് കു​നാ​ൽ ക​മ്ര​യ്ക്ക് ഇ​ൻ​ഡി​ഗോ യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.