കു​ട്ട​നാ​ട് സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ല: ചെ​ന്നി​ത്ത​ല
Friday, February 21, 2020 6:29 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട് സീ​റ്റ് കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കു​ട്ട​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച് ആ​രു​മാ​യും ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക യു​ഡി​എ​ഫാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​ട്ട​നാ​ട് സീ​റ്റ് ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി നേ​ര​ത്തെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ലാ ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും, കു​ട്ട​നാ​ട്ടി​ല്‍ വി​ജ​യ​ത്തി​നാ​യി​രി​ക്കും മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്നു​മാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന. സ​ഖ്യ​ക​ക്ഷി​യു​ടെ സീ​റ്റാ​യ​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല. യു​ഡി​എ​ഫ് യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. അ​ടു​ത്ത യു​ഡി​എ​ഫ് യോ​ഗം ഇ​ക്കാ​ര്യം അ​ട​ക്കം ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് മു​ല്ല​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു.

കു​ട്ട​നാ​ട് സീ​റ്റ് ആ​ർ​ക്കും വി​ട്ടു ന​ൽ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​നു പി​ന്നാ​ലെ ജോ​സ് .കെ. ​മാ​ണി എം​പി രം​ഗ​ത്തു​വ​ന്നു. കു​ട്ട​നാ​ട് സീ​റ്റ് ആ​ർ​ക്കും വി​ട്ടു ന​ൽ കി​ല്ലെ​ന്നും അ​ത് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റേ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ട​നാ​ട് സീ​റ്റി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ത​ന്നെ യു​ഡി​എ​ഫി​നാ​യി മ​ത്സ​രി​ക്കു മെ​ന്നും ആ ​ക​ട്ടി​ൽ ക​ണ്ട് ആ​രും പ​നി​ക്കേ​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.