പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​വ​രെ ക​ണ്ടാ​ൽ വെ​ടി​വ​യ്ക്ക​ണം: ക​ർ​ണാ​ട​ക മ​ന്ത്രി
Monday, February 24, 2020 12:33 PM IST
ബം​ഗ​ളു​രു: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ബം​ഗ​ളു​രു​വി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്ന പേ​രി​ൽ യു​വ​തി​യെ അ​റ​സ്റ്റു ​ചെ​യ്ത​തി​നു പി​ന്നാ​ലെ ക​ർ​ണാ​ട​ക കൃ​ഷി മ​ന്ത്രി ബി.​സി.പാ​ട്ടീ​ൽ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി. പാ​ക്കി​സ്ഥാ​ൻ അ​നൂ​കൂ​ല മു​ദ്രാ​വാ​ക്യം വി​ള​ക്കു​ക​യും ഇ​ന്ത്യ​യെ താ​ഴ്ത്തി​കെ​ട്ട​ന്നു​വ​ര​യേും ക​ണ്ടാ​ൽ ഉ​ട​ൻ വെ​ടി​വ​യ്ക്കാ​നു​ള്ള നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ​ത്ത​ര​മൊ​രു നി​യ​മം ഇ​ന്ത്യ​യി​ൽ കൊ​ണ്ടു​വ​രേ​ണ്ട​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ ആ​വ​ശ്യ​മാ​ണ്. താ​ൻ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ധാ​നമ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യെ ച​തി​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്ക​ണം. അ​വ​ർ ഇ​വി​ടു​ത്തെ ഭ​ക്ഷ​ണ​വും വെ​ള്ള​വും വാ​യു​വു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്നുവെന്നും മന്ത്രി പറഞ്ഞു.

എ​ന്തി​നാ​ണ് ഇ​വി​ടെ നി​ന്ന് പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത്. ഇ​ത്ത​രം ച​തി​യന്മാരെ ശി​ക്ഷി​ക്കാ​നു​ള്ള നി​മ​യം കൊ​ണ്ടുവ​ര​ണ​മെ​ന്ന് മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.