ഡ​ല്‍​ഹി​യി​ലെ സം​ഘ​ര്‍​ഷം അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നുവെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി
Monday, February 24, 2020 10:24 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ സം​ഘ​ര്‍​ഷം അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. അ​ക്ര​മം അ​പ​ല​പ​നീ​യ​മാ​ണ്. സ​മാ​ധാ​പ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ആ​രോ​ഗ്യ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

എ​ന്ത് പ്ര​കോ​പ​ന​മു​ണ്ടാ​യാ​ല്‍ പോ​ലും സ​മാ​ധാ​ന​പ​ര​മാ​യി നി​ല​കൊ​ള്ളാ​ന്‍ ഡ​ല്‍​ഹി ജ​ന​ത ത​യ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ​തോ​ടെ കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ സം​ഘ​ര്‍​ഷം ക​ലാ​പ​മാ​യി മാ​റി​യി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​നി​ടെ മൂ​ന്ന് പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.