ദി​ലീ​പ് പ്ര​തി​യാ​യ കേ​സി​ൽ മ​ഞ്ജു വാ​ര്യ​രെ കോ​ട​തി​ വി​സ്ത​രി​ക്കും; നി​ർ​ണാ​യ​കം
Thursday, February 27, 2020 8:05 AM IST
കൊ​ച്ചി: ദി​ലീ​പ് പ്ര​തി​യാ​യ ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ, സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി മു​ൻ​ഭാ​ര്യ മ​ഞ്ജു വാ​ര്യ​ർ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ലെ​ത്തി​യേ​ക്കും. നി​ർ​ണാ​യ​ക സാ​ക്ഷി​ക​ളാ​യ സി​ദ്ദി​ഖ്, ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രും വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​യേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ഗീ​തു മോ​ഹ​ൻ ദാ​സ്, സം​യു​ക്ത​വ​ർ​മ, ശ്രീ​കു​മാ​ർ മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും സാ​ക്ഷി വി​സ്താ​ര​ത്തി​നെ​ത്തും.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സു​നി​ൽ കു​മാ​ർ എ​ന്ന പ​ൾ​സ​ർ സു​നി കു​റ്റ​കൃ​ത്യ​ത്തി​നു​ശേ​ഷം കോ​യ​ന്പ​ത്തൂ​രി​ൽ ത​ങ്ങി​യ താ​വ​ള​ത്തി​നു സ​മീ​പ​ത്തെ നാ​ലു​പേ​രെ ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. ഇ​വ​ർ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു.

സു​നി​യു​ടെ കൂ​ട്ടു​പ്ര​തി മ​ണി​ക​ണ്ഠ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​യ ക​ട​ക്കാ​ര​ൻ, സ്വ​ർ​ണ​മാ​ല പ​ണ​യ​പ്പെ​ടു​ത്തി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ എ​ന്നി​വ​രും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. കേ​സി​ൽ നി​ർ​ണാ​യ​ക സാ​ക്ഷി​യാ​യ അ​ഭി​ഭാ​ഷ​ക​നെ​യും കോ​ട​തി ക​ഴി​ഞ്ഞ ആ​ഴ്ച വി​സ്ത​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.