മു​ന്‍​മ​ന്ത്രി പി. ശ​ങ്ക​ര​ന്‍ ഇ​നി ഓ​ര്‍​മ​ക​ളി​ല്‍
Thursday, February 27, 2020 12:44 PM IST
പേ​രാ​മ്പ്ര: മു​ന്‍​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍ ഇ​നി ഓ​ര്‍​മ​ക​ളി​ല്‍. ഇ​ന്ന് രാ​വി​ലെ ക​ടി​യ​ങ്ങാ​ട് പു​തി​യോ​ട്ടി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു.

മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, കെപിസിസി അധ്യക്ഷൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​മു​ര​ളീ​ധ​ര​ന്‍ എംപി, ജോ​ണി നെ​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടെ ജീ​വി​ത​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ല്‍​പെ​ട്ട നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ന്ത്യ​മ​ര്‍​മ​ങ്ങ​ള്‍​ക്ക് സാ​ക്ഷി​യാ​യ​ത്.

ബുധനാഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം പേ​രാ​മ്പ്ര​യി​ലെ​ത്തി​ച്ച​ത്. ഡി​സി​സി ഓ​ഫി​സി​ലും ടൗ​ണ്‍​ഹാ​ളി​ലും ക​രി​ക്കാം​കു​ള​ത്തെ വ​സ​തി​യി​ലും ആ​യി​ര​ങ്ങ​ളാ​ണ് പ്രി​യ നേ​താ​വി​നെ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്.

കെപിസിസി മുൻ അധ്യക്ഷൻ വി.​എം. സു​ധീ​ര​ന്‍, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് ക​ടി​യ​ങ്ങാ​ടും ഉ​ച്ച​യ്ക്ക് പേ​രാ​മ്പ്ര​യി​ലും വൈകി​ട്ട് അ​ഞ്ചി​ന് കൊ​യി​ലാ​ണ്ടി​യി​ലും വൈ​കീ​ട്ട് കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ലും അ​നു​ശോ​ച​ന യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.