ദീ​പം തെ​ളി​ക്കു​ന്ന​വ​ർ വീ​ടു​ക​ത്തി​ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കാം; മോ​ദി​യെ ട്രോ​ളി സ​ഞ്ജ​യ് റൗ​ത്ത്
Friday, April 3, 2020 9:01 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ പ​രി​ഹ​സി​ച്ച് ശി​വ​സേ​ന എം​പി സ​ഞ്ജ​യ് റൗ​ത്ത്. ദീ​പം തെ​ളി​ക്കു​ന്ന​വ​ർ അ​വ​രു​ടെ വീ​ട് ക​ത്തി​ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

കൈ​യ​ടി​ക്കാ​ൻ ആ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, അ​വ​ർ റോ​ഡു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞ് ഡ്രം ​അ​ടി​ച്ചു. ഇ​പ്പോ​ൾ അ​വ​ർ സ്വ​ന്തം വീ​ടു​ക​ൾ ക​ത്തി​ക്കി​ല്ലെ​ന്ന് താ​ൻ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. സ​ര്‍, ഞ​ങ്ങ​ള്‍ ദീ​പം തെ​ളി​ക്കാം, പ​ക്ഷേ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നു​കൂ​ടി ദ​യ​വാ​യി ഞ​ങ്ങ​ളോ​ട് പ​റ​യ​ണം റൗ​ത്ത് ട്വീ​റ്റ് ചെ​യ്തു.

ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​തു മി​നി​റ്റ് എ​ല്ലാ​വ​രും ദീ​പം ത​ളി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ച​ത്. ഈ ​സ​മ​യം വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ അ​ണ​ച്ച​ശേ​ഷം വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലോ വാ​തി​ൽ​ക്ക​ലോ വ​ന്ന് വി​ള​ക്കു​ക​ളോ മെ​ഴു​കു​തി​രി​യോ മൊ​ബൈ​ൽ ഫ്ളാ​ഷ് ലൈ​റ്റോ ടോ ​ർ​ച്ചോ തെ​ളി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.