വി​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 17 മ​ല​യാ​ളി​ക​ൾ; കൂ​ടു​ത​ൽ അ​മേ​രി​ക്ക​യി​ൽ
Monday, April 6, 2020 6:59 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നു പു​റ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് 18 മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നാ​ലെ മ​ര​ണ​സം​ഖ്യ സം​ബ​ന്ധി​ച്ച വ്യ​ക്ത​ത ല​ഭി​ക്കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത് അ​മേ​രി​ക്ക​യി​ലാ​ണ്- എ​ട്ടു​പേ​ർ.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഉ​മ്മ​ൻ കു​ര്യ​ൻ, പി​റ​വം സ്വ​ദേ​ശി​നി ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ്, ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി ശി​ൽ​പ നാ​യ​ർ, ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​ത്. അ​ജ്മാ​നി​ൽ ആ​ല​ഞ്ചേ​രി സ്വ​ദേ​ശി ഹാ​രി​സ് മ​രി​ച്ചു. യു​കെ​യി​ൽ കൊ​ല്ലം സ്വ​ദേ​ശി​നി ഇ​ന്ദി​ര, ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സി​ന്േ‍​റാ ജോ​ർ​ജ് എ​ന്നി​വ​രും തി​ങ്ക​ളാ​ഴ്ച മ​രി​ച്ചു.

ഏ​പ്രി​ൽ അ​ഞ്ചി​ന് അ​മേ​രി​ക്ക​യി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ഷോ​ണ്‍ എ​സ്. എ​ബ്ര​ഹാം, തൊ​ടു​പു​ഴ സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ ഇ​ഞ്ച​നാ​ട് എ​ന്നി​വ​ർ മ​രി​ച്ചു. അ​യ​ർ​ല​ൻ​ഡി​ൽ കോ​ട്ട​യം കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി ബീ​ന, സൗ​ദി​യി​ൽ മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി സൗ​ഫാ​ൻ എ​ന്നി​വ​രും ഇ​തേ​ദി​വ​സം മ​രി​ച്ചു.

ഏ​പ്രി​ൽ നാ​ലി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ പി.​ആ​ർ. ഷ​ബാ​നാ​സ്, കോ​ട്ട​യം സ്വ​ദേ​ശി ജോ​സ​ഫ് കെ. ​തോ​മ​സ് എ​ന്നി​വ​ർ മ​രി​ച്ചു. ല​ണ്ട​നി​ൽ എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം സ്വ​ദേ​ശി​നി കു​ഞ്ഞ​മ്മ സാ​മു​വ​ൽ, മ​ല​പ്പു​റം സ്വ​ദേ​ശി ഹം​സ എ​ന്നി​വ​ർ ഏ​പ്രി​ൽ ര​ണ്ടി​നു മ​രി​ച്ചു.

ഏ​പ്രി​ൽ ഒ​ന്നി​ന് മും​ബൈ​യി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി അ​ശോ​ക​ൻ, ദു​ബാ​യി​യി​ൽ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി പ​രീ​ത് എ​ന്നി​വ​ർ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡ് മാ​ർ​ച്ച് 31-ന് ​അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.