കൊ​റോ​ണ: വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ആ​സാം പ്ര​തി​പ​ക്ഷ എം​എ​ൽ​എ അ​റ​സ്റ്റി​ൽ
Tuesday, April 7, 2020 3:42 PM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ കൊ​റോ​ണ രോ​ഗി​ക​ൾ​ക്കു​ള്ള ആ​ശു​പ​ത്രി​ക​ളു​ടേ​യും ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ പ്ര​തി​പ​ക്ഷ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. ഓ​ൾ‌ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (​എ​ഐ​ഡി​യു​എ​ഫ്)‌ എം​എ​ൽ​എ അ​മി​നു​ൾ ഇ​സ്‌​ലാം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യാ​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളേ​ക്കാ​ൾ മോ​ശ​മാ​യ അ​വ​സ്ഥ​യാ​ണ് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന. അ​മി​നു​ൾ‌ ഇ​സ്‌​ലാ​മും മ​റ്റൊ​രു വ്യ​ക്തി​യും ചേ​ർ​ന്നു പു​റ​ത്തു​വി​ട്ട ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ.

ആ​സാ​മി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ അ​പ​ക​ട​ക​ര​വും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ർ​ക്കാ​യു​ള്ള ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളേ​ക്കാ​ൾ മോ​ശ​വു​മാ​ണെ​ന്നാ​യി​രു​ന്നു എം​എ​ൽ​എ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

മു​സ്‌​ലി​ങ്ങ​ൾ‌​ക്കെ​തി​രെ ബി​ജെ​പി സ​ർ‌​ക്കാ​ർ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. നി​സാ​മു​ദ്ദീ​നി​ലെ മ​ത​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യെ​ത്തി​യ​വ​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളെ​യും കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ അ​വ​ർ​ക്ക് കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.