ഇ​ങ്ങ​നെ​യൊ​രു പ്ര​തി​പ​ക്ഷ​നേ​താ​വ് കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യം; പ​രി​ഹ​സി​ച്ച് കോ​ടി​യേ​രി
Tuesday, April 7, 2020 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നു കേ​ന്ദ്രം എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യെ​ന്ന മ​ട്ടി​ലു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യം ബി​ജെ​പി നേ​താ​വി​ന്‍റെ​തു പോ​ലെ​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഇ​ത്ര​യും അ​പ​ക്വ​മാ​യി പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കു​മെ​ന്നും കോ​ടി​യേ​രി പ​രി​ഹ​സി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്തി​ല്ലെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശം പ​രി​ഹാ​സ്യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​ന്നി​ത്ത​ല വി​ശ​ദീ​ക​രി​ച്ചാ​ൽ ന​ന്നാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ കേ​ര​ളം പോ​ലെ സ​മ​ഗ്ര​മാ​യ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കി​യ മ​റ്റൊ​രു സം​സ്ഥാ​ന​വും ഇ​ല്ലെ​ന്ന് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ പോ​ലും അം​ഗീ​ക​രി​ച്ച കാ​ര്യ​മാ​ണെ​ന്നു കോ​ടി​യേ​രി അ​വ​കാ​ശ​പ്പെ​ട്ടു.

കേ​ര​ളം അ​ട​ച്ചി​ട​രു​തെ​ന്നും അ​മേ​രി​ക്ക​ൻ മാ​തൃ​ക​യാ​ണ് പി​ന്തു​ട​രേ​ണ്ട​തെ​ന്നും നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നെ ഉ​പ​ദേ​ശി​ച്ച​ത് ഈ ​പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ​യാ​ണ്. ആ ​ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ഇ​ന്ന​ത്തെ സ്ഥി​തി​യെ​ന്ന് ആ​ലോ​ചി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. സു​താ​ര്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള മു​ഖ്യ​മ​ന്ത്രി​യെ പ്ര​ധാ​ന​മ​ന്ത്രി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന ശ​ശി ത​രൂ​രി​ന്‍റെ അ​ഭി​പ്രാ​യം പ്ര​സ​ക്ത​മാ​ണ്. നാ​ട് നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യു​ടെ ആ​ഴം മ​ന​സി​ലാ​ക്കി സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ സ​മീ​പ​നം ഉ​പേ​ക്ഷി​ച്ച് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചു​മ​ത​ല തി​രി​ച്ച​റി​യ​ണ​മെ​ന്നും കോ​ടി​യേ​രി കോ​ണ്‍​ഗ്ര​സി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

കേ​ര​ള​ത്തി​ലെ സ്വീ​കാ​ര്യ​ത​യി​ൽ പ​രി​ഭ്രാ​ന്തി​പൂ​ണ്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളെ ജ​ന​ങ്ങ​ൾ പു​ച്ഛി​ച്ച് ത​ള്ളും. നി​ര​വ​ധി മ​നു​ഷ്യ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ ക​ർ​ണാ​ട​ക​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യെ അ​പ​ല​പി​ക്കാ​ൻ പോ​ലും പ്ര​തി​പ​ക്ഷ നേ​താ​വ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ത​യാ​റാ​യി​ല്ലെ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.