കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു
Tuesday, April 7, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട്ടി​ലാ​ണ് സം​ഭ​വം.

കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നെ​ത്തി​യ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. നേ​ര​ത്തേ, പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.