ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം: സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു
Tuesday, April 7, 2020 11:12 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ സി​ആ​ർ​പി​എ​ഫ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജ​വാ​ന് വീ​ര​മൃ​ത്യു. ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശി​വ ലാ​ൽ നീ​റ്റ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഭീ​ക​ര​ർ​ക്കാ​യി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ൻ സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച അ​ഞ്ച് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​ത്യേ​ക സേ​നാ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചു പേ​ർ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.