65 ക​ഴി​ഞ്ഞ​വ​ർ​ക്കു പോ​സ്റ്റ​ൽ വോ​ട്ട്; ബി​ഹാ​റി​ൽ പ​രീ​ക്ഷ​ണ​ത്തി​നു തെ​ര. ക​മ്മീ​ഷ​ൻ
Thursday, July 2, 2020 7:01 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ വോ​ട്ട് വ്യാ​പ​ക​മാ​യി ന​ട​ത്താ​ൻ നീ​ക്ക​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. 65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണു ക​മ്മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് ബി​ഹാ​റി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്.

65 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു പു​റ​മേ ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ടി​ന് അ​വ​സ​രം ന​ൽ​കും. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാം.

നി​ല​വി​ൽ 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ് പോ​സ്റ്റ​ൽ വോ​ട്ടി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.