തീ​ർ​ച്ച​യാ​യും, ആ​രോ ഒ​രാ​ള്‍ ക​ള്ളം പ​റ​യു​ന്നു; മോ​ദി​ക്കെ​തി​രെ വീ​ണ്ടും രാ​ഹു​ൽ
Friday, July 3, 2020 7:58 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വീ​ണ്ടും വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 'ല​ഡാ​കി​ക​ൾ പ​റ​യു​ന്നു: ചൈ​ന ഞ​ങ്ങ​ളു​ടെ ഭൂ​മി കൈ​ക്ക​ലാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്നു: ആ​രും ഞ​ങ്ങ​ളു​ടെ ഭൂ​മി എ​ടു​ത്തി​ല്ല. തീ​ർ​ച്ച​യാ​യും, ആ​രോ ഒ​രാ​ള്‍ ക​ള്ളം പ​റ​യു​ക​യാ​ണ്.'-​രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

ല​ഡാ​ക്ക് സം​സാ​രി​ക്കു​ന്നു എ​ന്ന പേ​രി​ലു​ള്ള ഒ​രു വീ​ഡി​യോ സ​ഹി​ത​മാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. ല​ഡാ​ക്ക് പ​റ​യു​ന്നു; ന​മ്മു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ത്തു. ഇ​രു​പ​ത് ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തി കൊ​ണ്ടാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.