എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന്‍റ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 28 പേ​ർ; പോ​ലീ​സ് കാ​ന്‍റീ​ൻ അ​ട​ച്ചു
Saturday, July 4, 2020 9:48 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന്‍റെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 28 പേ​ർ. ഇ​തേ​ത്തു​ട​ർ​ന്നു ഇ​വ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച ന​ട​ത്തും.

ന​ന്ദാ​വ​നം എആ​ര്‍ ക്യാം​പി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്കാ​ണ് രോ​ഗം. ജൂ​ൺ 28നാ​ണ് രോ​ഗ ല​ക്ഷ​ണം ക​ണ്ട​ത്. സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​ദേ​ഹ​ത്തി​ന് എ​വി​ടെ നി​ന്ന് വൈ​റ​സ് ബാ​ധ​യേ​റ്റൂ​വെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

പോ​ലീ​സു​കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് കാ​ന്‍റീ​ൻ അ​ട​ച്ചു. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് കാ​ന്‍റീ​ൻ അ​ട​ച്ച​ത്. അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം തു​റ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.