സു​ശാ​ന്ത് സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സ്; റി​യ ച​ക്ര​ബ​ർ​ത്തി​ക്ക് ഇ​ഡി നോ​ട്ടീ​സ്
Wednesday, August 5, 2020 9:23 PM IST
മും​ബൈ: ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ന​ടി റി​യ ച​ക്ര​ബ​ർ​ത്തി​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്. വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണു നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം, ന​ട​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ന​ട​ന്ന​താ​യി ഇ​ഡി സം​ശ​യി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ഡി കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. ന​ട​ന്‍റെ മ​ര​ണ​വും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

സു​ശാ​ന്ത് സിം​ഗി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണ​മി​ട​പാ​ടു​ക​ൾ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സു​ശാ​ന്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ 18 കോ​ടി രൂ​പ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 4.5 കോ​ടി രൂ​പ ബാ​ല​ൻ​സ് കാ​ണി​ക്കു​ന്നു​ണ്ട്. ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് അ​ക്കൗ​ണ്ടി​ലെ പ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് നാ​ല​ര കോ​ടി രൂ​പ​യു​ടെ ബാ​ല​ൻ​സ് കാ​ണി​ക്കു​ന്ന​ത്.

സു​ശാ​ന്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ പ്ര​കാ​രം 2.5 കോ​ടി രൂ​പ താ​രം ജി​എ​സ്ടി ന​ൽ​കി​യി​ട്ടു​ണ്ട്. ആ​സാം, കേ​ര​ള പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് മൂ​ന്ന് കോ​ടി രൂ​പ​യും ന​ൽ​കി​യി​ട്ടു​ണ്ട്.

ജൂ​ണ്‍ 14 നാ​ണ് മും​ബൈ​യി​ലെ സ​ബ​ർ​ബ​ൻ ബാ​ന്ദ്ര​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സു​ശാ​ന്തി​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​ബ​ർ​ത്തി​യെ ര​ണ്ട് ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.