ബംഗളൂരു സംഘർഷം; എസ്ഡിപിഐ നേതാവ് അറസ്റ്റിൽ
Wednesday, August 12, 2020 2:08 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം വ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച സം​ഭ​വ​ത്തി​ൽ എ​സ്ഡി​പി​ഐ നേ​താ​വ് മു​സാ​മി​ൽ പാ​ഷ അ​റ​സ്റ്റി​ൽ. സം​ഘ​ർ​ഷം എ​സ്ഡി​പി​ഐ​യു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് മ​ന്ത്രി സി.​ടി. ര​വി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു വി​ടാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ഖ​ണ്ഡ ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ൻ ന​വീ​ൻ മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന കാ​ർ​ട്ടൂ​ൺ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​മാ​ണ് ക​ലാ​പ​മാ​യി മാ​റി​യ​ത്.

ത​ന്‍റെ ഫേ​സ്ബു​ക്ക് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​താ​ണ​ന്നും താ​ന്‍ അ​ല്ല പോ​സ്റ്റ് പ​ങ്കു​വ​ച്ച​തെ​ന്നും ശ്രീ​നി​വാ​സ മൂ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​രി പു​ത്ര​ന്‍ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 110 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.