അ​വ​സാ​ന​ശ്ര​മം..! ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​വു​മാ​യി ബി​ജെ​പി
Thursday, August 13, 2020 6:35 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി. വെ​ള്ളി​യാ​ഴ്ച നി​യ​മ​സ​ഭാ​സ​മ്മേ​ള​നം ചേ​രാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് അ​ധി​കം ആ​യു​സി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നു​മാ​ണ് സം​സ്ഥാ​ന ബി​ജെ​പി​ നേതൃത്വം അറിയിച്ചിരിക്കുന്നത്.

നേ​ര​ത്തെ അ​വി​ശ്വാ​സ പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ നി​ല​പാ​ട്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്തേ​ണ്ട ആ​വ​ശ്യം കോ​ൺ​ഗ്ര​സി​നാ​ണ് എ​ന്ന​താ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ​ക്ഷം.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് വി​മ​ത വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ച്ചു സ​ച്ചി​ൻ പൈ​ല​റ്റ് കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തി​യ​ത്. രാ​ഹു​ല്‍​ഗാ​ന്ധി​യു​മാ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ച്ചി​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നാ​ൽ ബി​ജെ​പി അ​വി​ശ്വാ​സ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ അ​ത്ര ഭ​യ​പ്പെ​ടാ​നി​ല്ല.

ഇ​തി​നി​ടെ,രാ​ജ​സ്ഥാ​നി​ല്‍ ര​ണ്ട് എം​എ​ല്‍​എ മാ​ര്‍​ക്കെ​തി​രെ​യു​ള്ള സ​സ്പെ​ന്‍​ഷ​ന്‍ കോ​ണ്‍​ഗ്ര​സ് പി​ന്‍​വ​ലി​ച്ചു. ഭ​ന്‍​വ​ര്‍ ശ​ര്‍​മ, വി​ശ്വേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രു​ടെ സ​സ്‌​പെ​ന്ഷ​നാ​ണ് പി​ന്‍​വ​ലി​ച്ച​ത്. അ​ധി​കാ​ര ത​ർ​ക്ക​ത്തി​നി​ടെ ബി​എ​സ്പി​യി​ൽ​നി​ന്ന് കൂ​റു​മാ​റി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ആ​റു എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ലെ കേ​സി​ൽ ഇ​ട​ക്കാ​ല വി​ധി പു​റ​പ്പെ​ടു​വി​ക്കാ​ത്ത​ത് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന് ഗു​ണ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.