31 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ടി കോ​വി​ഡ്; മ​ല​പ്പു​റ​ത്ത് മാ​ത്രം 19 രോ​ഗി​ക​ൾ; ആ​ശ​ങ്ക
Saturday, August 15, 2020 6:09 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 31 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്. മ​ല​പ്പു​റം ജി​ല്ല​യി​ലെ 19, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 6, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഒ​ന്നും വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു നാ​ല് ഐ​എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് 1608 പേ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 74 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 90 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. 1409 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 112 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഏ​ഴു മ​ര​ണ​ങ്ങ​ളാ​ണു കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,60,169 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 1,46,811 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 13,358 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1859 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.